ല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജിവച്ചു

ഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജിവച്ചു. രാഷ്ട്രപതിക്ക് അദ്ദേഹം രാജി സമര്‍പ്പിച്ചു. എന്നാല്‍ രാജിക്കു കാരണം വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി കേജ്‌രിവാളും നജീബ് ജങ്ങും തമ്മില്‍ ശീതസമരം നടക്കുന്നതിനിടെയാണു രാജി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡല്‍ഹിയിലെ ജനങ്ങള്‍ തന്ന പിന്തുണയ്ക്കും നജീബ് ജങ് നന്ദി അറിയിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ജങ് നന്ദി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗവര്‍ണര്‍ രാജിക്കൊരുങ്ങിയിരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!