ദാവൂദ് ഇബ്രാഹീമിന്റെ ഇളയ സഹോദരന്‍ ഇഖ്ബാല്‍ കസ്കറെ പിടിച്ചുപറിക്കേസില്‍ അറസ്റ്റ് ചെയ്തു

0

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ ഇളയ സഹോദരന്‍ ഇഖ്ബാല്‍ കസ്കറെ പിടിച്ചുപറിക്കേസില്‍ താനെ പോലീസ് അറസ്റ്റ് ചെയ്തു. താനെ ആന്റി എക്‌സ്‌റ്റോര്‍ഷന്‍ സെല്ലാണ് ഇഖ്ബാല്‍ കസ്‌കറിനെ അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടല്‍ വിദഗ്ദന്‍ പ്രതീപ് ശര്‍മ്മയും സംഘവുമാണ് കസ്കറെ പിടികൂടിയത്. ദാവൂദ് ഇബ്രാഹീമിനു വേണ്ടി മുംബൈയിലെ കെട്ടിടനിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.  നാളെ ഇഖ്ബാല്‍ കസ്കറെ കോടതിയില്‍ ഹാജരാക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here