പളനിസ്വാമി മുഖ്യമന്ത്രി

ചെന്നൈ: അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങള്‍ക്കും ഒടുവില്‍ വിരാമം. തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് വൈകുന്നേരം അഞ്ചുമണിക്കു എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്യും.  സര്‍ക്കാര്‍ രൂപീകരിക്കാന്‍ പളനിസ്വാമിയെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു. പതിനഞ്ചു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം.  മുതിര്‍ന്ന എ.ഐ ഡിഎംകെ എം.എല്‍.എമാരുമൊത്താണ് പളനിസ്വാമി ഗവര്‍ണറെ കാണാനെത്തിയത്. വാര്‍ത്ത പുറത്തുവന്നതോടെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ അനുകൂലികള്‍ ആഹ്ലാദ പ്രകടനം നടത്തുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!