വര്‍ധ ഇന്ന് തീരത്തേക്ക്; ശക്തമായ മഴയും കാറ്റും തുടങ്ങി

ചെന്നെ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്. ഞായറാഴ്ച രാത്രിയോടെ കാറ്റും മഴയും തുടങ്ങി. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അനാവശ്യ യാത്രക്കള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

കേരളത്തിലെ വടക്കന്‍ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ട്. ചെന്നൈ അടക്കമുള്ള നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. തിങ്കളാഴ്ച വൈകുന്നേരം വര്‍ധ തീരത്തേക്ക് അടുക്കുമെന്നാണ് കണക്കാക്കുന്നത്. 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ ചുഴലിക്കാറ്റുണ്ടാകാനും സാധ്യതയുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിനുള്ള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!