നാഡ ചുഴലിക്കാറ്റ് തമിഴ്നാട് തീരം കടന്നു

cycloneചെന്നൈ: നാഡ ചുഴലിക്കാറ്റ് തമിഴ്നാട് തീരം കടന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നതിനാൽ ചെന്നൈയിലും മറ്റ് ഭാഗങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ കാറ്റിന്‍റെ ശക്തി കുറഞ്ഞതിനാൽ വലിയ നാശനഷ്‌ടം ഉണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. വെള്ളിയാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ് ചുഴലിക്കാറ്റ് നാഗപട്ടണം കടന്നത്.  നാഡ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും, കേരളത്തിലും ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ദമാകുമെന്നതിനാൽ വെള്ളിയാഴ്ച രാത്രിവരെ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!