അഹമ്മദാബാദ്: യു.പി.എ ഭരണകാലത്തു കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയിലൂടെ വാരിക്കൂട്ടിയ 12 ലക്ഷം കോടി രൂപ പ്രധാനമന്ത്രി ഒരു രാത്രികൊണ്ട് പാഴ്കടലാസ് ആക്കി മാറ്റിയെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷമായ ആക്രമണമാണ് പോതു സമ്മേളനത്തില്‍ അമിത് ഷാ നടത്തിയത്.
നാലു കോടി രൂപയുടെ കാറില്‍ നാലായിരം രൂപ മാറാനാണു രാഹുല്‍ ഗാന്ധി ബാങ്കില്‍ പോയതെന്ന് ഷാ പരിഹസിച്ചു. പത്തു വര്‍ഷത്തെ അവരുടെ ഭരണത്തിനിടെ, ഓരോ മാസവും ഓരോ കുംഭകോണങ്ങളാണ് നടത്തിയത്. ഇത്രയും വ്യാപകമായ അഴിമതിയിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടില്‍ കൂട്ടി വച്ചത് 12 ലക്ഷം കോടതി രൂപയാണ്. മൂന്നു കേന്ദ്ര ബജറ്റിനു തുല്ല്യമായ സംഖ്യ നേതാക്കളുടെ വീടുകളിലും ഗോഡൗണുകളിലും സുഹൃത്തുകളുടെ വീടുകളിലുമെല്ലാം കൂട്ടിവച്ചു. അരവിന്ദ് കേജ്രിവാള്, മമതാ ബാനര്‍ജി, മുലായം സിംഗ് യാദവ് തുടങ്ങിയവരെയും അമിത് ഷാ രൂക്ഷമായി ആക്രമിച്ചു.