മാലേഗാവ് സ്‌ഫോടന കേസില്‍ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ ജാമ്യാപേക്ഷ തള്ളി

മുംബൈ: 2008 മാലേഗാവ് സ്‌ഫോടന കേസില്‍ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ ജാമ്യാപേക്ഷ എന്‍ഐഎ പ്രത്യേക കോടതി തള്ളി.മാലേഗാവ് സ്‌ഫോടന കേസില്‍ സാധ്വിക്ക് അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. സാധ്വിയടക്കം അഞ്ച് പേര്‍ക്ക് സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് കാണിച്ചായിരുന്നു എന്‍എഐ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെയാണ് സാധ്വി ജാമ്യാപേക്ഷ നല്‍കിയത്. പ്രഥമ ദൃഷ്ട്യാ സാധ്വിക്കെതിരെ തെളിവുകളുണ്ടെന്നും  ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സാധ്വിയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!