സഹകരണ ബാങ്കുകള്‍ക്കും പുതിയ നോട്ടുകള്‍ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: നോട്ടു നിരോധനവുമായി ബന്ധപ്പെട്ടു രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും ഫയല്‍ചെയ്ത കേസുകള്‍ സുപ്രിം കോടതി സ്‌റ്റേ ചെയ്തു. കേസുകള്‍ കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നോട്ട് അസാധുവാക്കലിന്റെ സാധുത പരിശോധിക്കുക.

മറ്റു ബാങ്കുകള്‍ക്കു നല്‍കുന്ന അതേ അനുപാതത്തില്‍ സഹകരണ ബാങ്കുകള്‍ക്കും പുതിയ നോട്ടുകള്‍ ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. സഹകരണ ബാങ്കുകളിലെ പ്രശ്‌നങ്ങള്‍ ഗൗരവമേറിയതാണ്. അവയില്‍ തല്‍ക്കാലം ഇടപെടുന്നില്ല. കള്ളപ്പണം തടയാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം സ്വീകരിച്ച നടപടിയാണ് നോട്ട് അസാധുവാക്കലെന്ന് കോടതി നിരീക്ഷിച്ചു. നോട്ട് അസാധുവാക്കലിനു സ്‌റ്റേ നല്‍കാന്‍ കോടതി വിസമ്മതിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!