ദേശീയ, സംസ്ഥാന പാതകളിലുള്ള മദ്യശാലകളുടെ പ്രവര്‍ത്തനം ഏപ്രില്‍ ഒന്നുവരെ മാത്രം

ഡല്‍ഹി: ദേശീയ, സംസ്ഥാന പാതകളിലുള്ള മദ്യശാലകളുടെ പ്രവര്‍ത്തനം ഏപ്രില്‍ ഒന്നുവരെ മാത്രം. ദേശിയ പാതക്ക് 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ വേണ്ടെന്ന് സുപ്രിംകോടതി. നിലവില്‍ ലൈസന്‍സ് ഉള്ള മദ്യശാലകള്‍ക്ക് 2017 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാം. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. 500 മീറ്റര്‍ പരിധിക്ക് അപ്പുറത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന പരസ്യ ബോര്‍ഡുകളോ സൂചനകളോ ദേശീയ-സംസ്ഥാന പാതകളില്‍ സ്ഥാപിക്കാനും പാടില്ല.  ഉത്തരവ് നടപ്പിലാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!