ഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതി: മന്‍മോഹന്‍സിങിന്റെ ഓഫീസിന് പങ്കുണ്ടെന്ന് ത്യാഗി

ഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിക്ക് പിന്നില്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ ഓഫീസിന് പങ്കുണ്ടെന്ന് അറസ്റ്റിലായ മുന്‍വ്യോമസേനാ മേധാവി എസ്. പി ത്യാഗി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലുകളെ തുടര്‍ന്നാണ് കരാറില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും ത്യാഗി സിബിഐയോ സിബിഐക്ക് മൊഴി നല്‍കി. കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത മുന്‍ വ്യോമസേനാ മേധാവിയെ ഇന്നലെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കി. ജാമ്യം നല്‍കണമെന്ന് ത്യാഗി വാദിച്ചെങ്കിലും നാലു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ഡിസംബര്‍ 14 വരെ ത്യാഗിയും കൂട്ടുപ്രതികളായ സഞ്ജീവ് ത്യാഗി, അഡ്വ. ഗൗതം ഖേതാന്‍ എന്നിവരും സിബിഐ കസ്റ്റഡിയില്‍ തുടരും. ത്യാഗി ഒറ്റയ്ക്കല്ല, കൂട്ടായ തീരുമാന പ്രകാരമാണ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്ന് ത്യാഗിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!