ലാലു പ്രസാദ് യാദവിനെതിരെ സി.ബി.ഐ കേസ്, ബന്ധുക്കളുടെയും സഹായികളുടേയും അടക്കം വീടുകളിൽ റെ​യ്ഡ്

ഡൽഹി: ആ​ർ​.ജെ.​ഡി നേ​താ​വും മു​ൻ റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യ  ലാലു പ്രസാദ് യാദവിനെതിരെ സി.ബി.ഐ കേസ് ഫയൽ ചെയ്തു. മു​ന്‍ ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഭാര്യ റാബ്രി ദേവി, ബി​ഹാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ മകന്‍ തേജസ്വി യാദവ് എന്നിവർക്കെതിരെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ലാലു റെയിൽവെ മന്ത്രിയായിരുന്ന സമയത്തുണ്ടായ ക്രമക്കേടുകളുടെ പേരിലാണ് കേസ്

ഐ.ആർ.സി.ടി.സി മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​കെ. ഗോ​യ​ൽ, ലാ​ലു​വി​ന്‍റെ സ​ഹാ​യി പ്രേം ​ച​ന്ദ ഗു​പ്ത​യു​ടെ ഭാ​ര്യ സ​ര​ള ഗു​പ്ത എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.  വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ലാലുവിന്‍റെയും ബന്ധുക്കളുടെയും സഹായികളുടേയും വീടുകളിൽ റെ​യ്ഡ് ന​ട​ക്കു​ക​യാ​ണ്. ഡല്‍ഹി, പട്‌ന, റാഞ്ചി, പുരി, ഗുഡ്ഗാവ് എന്നിവിടങ്ങളിലായി 12 സ്ഥലത്താണ് റെയ്ഡ് നടക്കുന്നത്. 2006 ജ​നു​വ​രി​യി​ല്‍ ഐ.ആർ.സി.ടി.സി റാ​ഞ്ചി​യി​ലേ​യും പു​രി​യി​ലേ​യും ബി​.എ​ന്‍​.ആ​ര്‍ ഹോ​ട്ട​ലു​ക​ള്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഐആര്‍സിടിസി ഏറ്റെടുത്ത റാഞ്ചി, പുരി എന്നിവിടങ്ങളിലെ ഹോട്ടലുകളുടെ വികസനത്തിനും നടത്തിപ്പിനുമായി ലേലത്തിലൂടെ കമ്പനികളെ ക്ഷണിച്ചിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതിന് പാരിതോഷികമായി, ലാലുവിന്റെ സഹായി പ്രേം ചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നാണ് ആരോപണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!