പൊതുബജറ്റ് നാളെ

ഡല്‍ഹി: സവിശേഷതകളേറെയുള്ള ഈ വര്‍ഷത്തെ പൊതുബജറ്റ് നാളെ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കും. നോട്ട് നിരോധനത്തിനും റെയില്‍വേ- പൊതുബജറ്റുകള്‍ ലയിപ്പിച്ചതിനും ശേഷമുള്ള ആദ്യബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. നോട്ട് നിരോധനം തളര്‍ത്തിയ സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്താനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. രാജ്യത്തെ വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായി കുറയുമെന്ന് ഐ.എം.എഫ് കണക്കുകൂട്ടുന്നു. അതീവ പ്രാധാന്യമുള്ള ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജനപ്രിയപ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ പ്രത്യേകമായി ആകര്‍ഷിപ്പിക്കുന്ന പദ്ധതികള്‍ ഉണ്ടാവരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെയും സുപ്രിംകോടതിയുടെയും കര്‍ശനനിര്‍ദേശമുണ്ട്.

പാര്‍ലമെന്റില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ഇന്ന് നയപ്രഖ്യാപനം നടത്തും. രാവിലെ 11 മണിക്ക് സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുന്ന രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന്റെ ഭരണ നയം വ്യക്തമാക്കും. തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും സമ്മേളിച്ച് രാഷ്ട്രപതിയുടെ നയപ്രസംഗം മേശപ്പുറത്ത് വെയ്ക്കും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടും കേന്ദ്രധനമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ വെയ്ക്കുന്നുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!