സാമൂഹ്യമാധ്യമങ്ങളിലൂടെ മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്തിയ ജവാനെ പീഡിപ്പിക്കുന്നുവെന്ന് ഭാര്യ

സാമൂഹ്യമാധ്യമങ്ങളിലൂടെ മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്തിയ ജവാനെ പീഡിപ്പിക്കുന്നുവെന്ന് ഭാര്യ

ഡല്‍ഹി: അതിര്‍ത്തിയിലെ സൈനികര്‍ക്ക് വളരെ മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ തേജ്ബഹാദൂര്‍ യാദവിനെ തടവിലിട്ട് കടുത്ത മാനസികപീഡനത്തിന് ഇരയാക്കുന്നതായി ഭാര്യയുടെ പരാതി. മനംമടുത്ത് ഭര്‍ത്താവ് സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയതായും ഭാര്യ ശര്‍മിള പറഞ്ഞു. മകനെ സൈന്യത്തില്‍ ചേര്‍ക്കണമെന്നായിരുന്നു ആഗ്രഹം. ഭര്‍ത്താവിന്റെ ദുരവസ്ഥയോടെ, ആ ആഗ്രഹം ഉപേക്ഷിച്ചെന്നും ശര്‍മിള പറഞ്ഞു. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും തേജ്ബഹാദൂറിനെതിരെ അന്വേഷണം നടക്കുന്നതിനാലാണ് സ്വയംവിരമിക്കാനുള്ള അപേക്ഷ തള്ളിയതെന്നുമാണ് ബിഎസ്എഫിന്റെ വിശദീകരണം. ഈ വിവരം ജനുവരി 30ന് സൈനികനെ അറിയിച്ചിട്ടുണ്ട്. ഫോണില്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ വിലക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!