14.5 കോടി രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി

കൊല്‍ക്കത്ത: ബീഹാര്‍ അതിര്‍ത്തി വഴി പശ്ചിമ ബംഗാളിലേക്ക് കടത്തിയ  14.5 കോടി രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി. പശ്ചിമ ബംഗാളിലെ ഡാര്‍ജലിങ് ജില്ലയില്‍ മുരാരിഗച്ച്‌ ചെക്ക് പോസ്റ്റില്‍ ആണ് പരിശോധന നടന്നത്. അതിര്‍ത്തിയില്‍ സഹസ്ത്ര സീമാ ബല്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് 2.9 കിലോ ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്. ബിഹാറിലെ കൃഷ്ണഗഞ്ച് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്. ഭുലി ബിബി, ബുദ്ധദേവ് ബിശ്വാസ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഡാര്‍ജലിങ് സ്വദേശികളാണ്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!