ഭീകരവാദത്തിന്റെ മാതൃത്വസ്ഥാനം അവകാശപ്പെടാവുന്ന രാജ്യമാണ് ഇന്ത്യയുടെ അയല്‍പക്കത്തുള്ളതെന്ന് പ്രധാനമന്ത്രി

ഡല്‍ഹി:  ഭീകരവാദത്തിന്റെ മാതൃത്വസ്ഥാനം അവകാശപ്പെടാവുന്ന രാജ്യമാണ് ഇന്ത്യയുടെ അയല്‍പക്കത്തുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പനാജിയില്‍ ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ്  പേര് പരാമര്‍ശിക്കാതെ പാകിസ്ഥാനെ പ്രധാനമന്ത്രി  വിമര്‍ശിച്ചത്. മേഖലയിലെ സുരക്ഷയ്ക്ക് ഗുരുതരഭീഷണിയുയര്‍ത്തുന്ന ഈ രാജ്യം, രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്.  ഈ നിലപാടും ചിന്താഗതിയും അന്താരാഷ്ട്രതലത്തില്‍  വിമര്‍ശിക്കപ്പെടേണ്ടതാണ്. ഭീകരവാദത്തിനും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ശക്തികള്‍ക്കുമെതിരെ ബ്രിക്സ് രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് – പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്, ബ്രസീല്‍ പ്രസിഡന്റ് മൈക്കിള്‍ ടെമര്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!