ഇന്ത്യ- ചൈന ബന്ധം ഉലയുന്നു, ജി-20 ഉച്ചകോടിക്കടെ മോദി-ജിന്‍പിങ് കൂടിക്കാഴ്ചയില്ലെന്ന് ചൈന

ഡല്‍ഹി : നാളെ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈന. കൂടിക്കാഴ്ചയ്ക്കുള്ള അന്തരീക്ഷം ഇപ്പോഴില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഭൂട്ടാന്‍, ഇന്ത്യ, ചൈന എന്നിവയുടെ അതിര്‍ത്തിയിലുള്ള ഡോക് ലാമില്‍ ചൈനീസ് സൈന്യം റോഡ് പണിതതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഇന്ത്യന്‍ സൈന്യം അവിടെ നിന്ന് പൂര്‍ണമായും പിന്മാറണമെന്ന നിലപാടിലാണ് ചൈന. ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ടാണ് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യാത്രതിരിക്കുന്നത്. നാളെ നടക്കുന്ന ഉച്ചകോടിക്കിടെ, ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച്ചക്ക് സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളയുന്നില്ല.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!