റാന്‍സംവെര്‍ ഇന്‍ഫെക്ഷന്‍ ഇന്ത്യയെയും ബാധിച്ചു

മുംബൈ: ലോകമെങ്ങുമുള്ള കമ്പ്യൂട്ടറുകള്‍ക്ക് നേരെയുണ്ടായ, റാന്‍സംവെര്‍ ഇന്‍ഫെക്ഷന്‍ സൈബര്‍ ആക്രമണം ഇന്ത്യയെയും ബാധിച്ചു. ആന്ധ്രാപ്രദേശ് പൊലീസ് വകുപ്പിന്റെ കംപ്യൂട്ടര്‍ ശൃംഖലയാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. സൈബര്‍ ലോകം ഇന്നുവരെ കണ്ടതില്‍വച്ച് ഏറ്റവും വലിയ വൈറസ് ആക്രമണങ്ങളിലൊന്നാണിത്.  നൂറോളം ലോകരാജ്യങ്ങളിലെ ദേശീയ ഏജന്‍സികളുടെ കമ്പ്യൂട്ടര്‍ ശൃംഘലകളടക്കമാണ് ആക്രമിക്കപ്പെട്ടത്.

ഫയലുകള്‍ രഹസ്യകോഡുകളിലേക്ക് എന്‍ക്രിപ്റ്റ് ചെയ്തശേഷം തിരികെ കിട്ടാന്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമയക്കുന്ന റാന്‍സംവെര്‍ ഇന്‍ഫെക്ഷന്‍ എന്നറിയപ്പെടുന്ന ആക്രമണമാണ് നടന്നത്. സൈബർ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അപരിചിതമായ ലിങ്കുകൾ, സംശയാസ്പദമായ ഇ- മെയിലുകൾ, അവയിലെ അറ്റാച്ച്മെന്റുകൾ എന്നിവ തുറക്കാതെ നോക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!