അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണം നടത്തിയത് ലക്ഷ്‌കര്‍ ഇ തോയ്ബ

ഡല്‍ഹി: ജമ്മു കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് ബന്ധമുള്ള ഇസ്ലാമിക ഭീകര സംഘടനയായ ലക്ഷ്‌കര്‍ ഇ തൊയ്ബ. പാക് ഭീകരന്‍ ഇസ്മയിലാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട തീര്‍ത്ഥാടകര്‍ ഗുജറാത്ത്, മഹാരാഷ്ട്ര സ്വദേശികളാണ്. 19 പേര്‍ക്ക് പരിക്കേറ്റു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിനുനേരെ അനന്തനാഗ് ജില്ലയില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!