ഹൈദരാബാദ്: 2007ലെ മക്കാ മസ്ജിദ് ബോംബ് സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കുറ്റം തെളിയിക്കാന്‍ എന്‍.ഐ.എ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാന് എന്‍.ഐ.എ കോടതി സ്വാമി അസീമാനന്ദ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത്.
2007 മെയ് 18നാണ് സ്ഫോടനം നടന്നത്. ഒമ്പതു പേര് കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്ക്കുകയം ചെയ്തിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നീട് സി.ബി.ഐയും അന്വേഷിച്ച കേസ് 2011ലാണ് എന്‍.ഐ.എ ഏറ്റെടുത്തത്.