ശശികല ജയിലിൽ നിന്ന് പുറത്തുപോയിരുന്നുവെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട അണ്ണാ ഡി.എം.കെ. ഇടക്കാല ജനറല്‍ സെക്രട്ടറി ശശികലയും ഇളവരശിയും പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തുപോയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജയില്‍ വസ്ത്രങ്ങള്‍ ധരിക്കാതെ ഇരുവരും പുറത്തേക്ക് പോവുന്നതിന്റെ ദൃശ്യങ്ങള്‍ മുന്‍ ജയില്‍ ഡി.ഐ.ജി. ഡി. രൂപ കര്‍ണാടക പോലീസ് അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കൈമാറി. അനര്‍മായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ജയില്‍ വകുപ്പ് മേധാവി എച്ച്.എന്‍. സത്യനാരായണ റാവു രണ്ടു കോടി രൂപ വാങ്ങിയെന്നു രൂപ നേരത്തെ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ട്രാഫിക് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

ജയിലിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ആന്റി കറപ്ഷൻ ബ്യൂറോക്ക് രൂപ സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായി കൈമാറി. ജയിലിലെ പ്രധാന കവാടമെന്ന് തോന്നിക്കുന്ന വഴിയിലൂടെ, ജയിൽ വസ്ത്രം ധരിക്കാതെ ഇരുവരും നടന്നു വരുന്ന ദൃശ്യങ്ങളാണ് നൽകിയത് .


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!