ശശികലയെ പുറത്താക്കി, ഒ.പി.എസ് അധ്യക്ഷനായി പുതിയ ഭരണസമിതി

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ. ശശികലയെ പുറത്താക്കി. ജയലളിതയുടെ ഓര്‍മ്മയ്ക്കായി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടും. ഒ. പനീര്‍ സെല്‍വം അധ്യക്ഷനായ ഏകോപന സമിതി പാര്‍ട്ടിയെ നയിക്കും. ജയലളിത നിയമിച്ച ജനറല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തുടരാനും ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അതേസമയം, ശശികലയെ പിന്തുണയ്ക്കുന്ന 18 എം.എല്‍.എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!