ജയലളിതയുടെ പിൻഗാമിയായി ശശികലയെ തെരഞ്ഞെടുത്തു

ചെന്നൈ: ജയലളിതയുടെ പിൻഗാമിയായി ശശികലയെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കാര്യം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടിയെ നയിക്കണമെന്ന് നേതാക്കൾ ശശികലയോട് ആവശ്യപ്പെട്ടതായി എഐഎഡിഎംകെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പാർട്ടി ഒൗദ്യോഗിക ചാനലായ ജയാ ടിവിയാണ് ശശികല പാർട്ടി തലപ്പത്തേക്ക് എത്തുമെന്ന് വ്യക്തമാക്കിയത്. ശശികല പാർട്ടി നേതൃത്വം ഏറ്റെടുക്കുന്നതിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധ സ്വരം ഉയർന്നു കഴിഞ്ഞു. ശശികലയ്ക്കെതിരെ ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിൽ എഐഎഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!