മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ഇളവില്ല, ബുധനാഴ്ച പി.ഡി.പി ഹര്‍ത്താല്‍

ബംഗളൂരു: മകന്റെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് കേരളത്തിലേക്ക് പോകാന്‍ ഇളവ് തരാനാവില്ലെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയോട് കോടതി. എന്നാല്‍, രോഗിയായ മാതാവിനെ സന്ദര്‍ശിക്കുന്നതിന് മഅ്ദനിക്ക് കേരളത്തിലേക്ക് പോകാമെന്ന് എന്‍.ഐ.എ കോടതി വ്യക്തമാക്കി.

മഅ്ദനിക്ക് മാതാവിനെ സന്ദര്‍ശിക്കാന്‍ ആഗസ്ത് ഒന്നു മുതല്‍ ഒമ്പത് വരെയാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ആഗസ്ത് ഒമ്പതിനാണ് മകന്‍ ഹാഫിസിന്റെ വിവാഹം നിശ്ചയിച്ചിട്ടുള്ളത്. കോടതി വിധിക്കെതിരേ സുപ്രിം കോടതിയെ സമീപിക്കാനാണ് മഅ്ദനിയുടെ തീരുമാനം. അതേസമയം, ജാമ്യം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി പി.ഡി.പി ഹര്‍ത്താല്‍ നടത്തുമെന്നു പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുണ സിറാജ് കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!