പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ റിയാദ് ഒരുങ്ങി

റിയാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ റിയാദ് ഒരുങ്ങി. ത്രിരാഷ്ട്രസന്ദര്‍ശനത്തിന്റെ ഭാഗമായി ശനിയാഴ്ചയാണ് പ്രധാനമന്ത്രി സൗദിയില്‍ എത്തുക. ദ്വിദിന സന്ദര്‍ശനത്തില്‍ വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദി സൗദി സന്ദര്‍ശിക്കുന്നത്. ശനിയാഴ്ച രാവിലെ 10.30നാണ് പ്രധാനമന്ത്രി റിയാദില്‍ വിമാനമിറങ്ങുക. ശനിയാഴ്ച റിയാദില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ക്യാമ്പുകള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് വൈകിട്ട് നാലരക്ക് റിയാദ് ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണത്തിലും പങ്കെടുക്കും. ഞായറാഴ്ച ഭരണാധികാരി സല്‍മാന്‍ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!