പത്താന്‍കോട്ട് : എന്‍ഐഎ അന്വേഷണ ഉദ്യാഗസ്ഥന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ലക്‌നൗ:ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിച്ച ദേശീയ അന്വേഷണ ഉദ്യോഗസ്ഥന്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഐഎയില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന തന്‍സില്‍ അഹമ്മദാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന തന്‍സിലിനേയും ഭാര്യയേയും, ബൈക്കിലെത്തിയ അക്രമിക സംഘം വെടിവയ്ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ രക്ഷപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!