ഇന്ത്യ 40 ഡ്രോണുകള്‍ വാങ്ങാനൊരുങ്ങുന്നു

പ്രിഡേറ്റര്‍ എന്നറിയപ്പെടുന്ന 40  നിരീക്ഷക ഡ്രോണുകള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങാനൊരുങ്ങുന്നു. പാകിസ്താനേയും ചൈനയേയും ലക്ഷ്യം വച്ച് വാങ്ങുന്ന നിരീക്ഷക ഡ്രോണുകള്‍ക്കായി നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും നിരീക്ഷക ഡ്രോണുകള്‍ ഉപയോഗിക്കും. ഇസ്രായേലിന്റെ പക്കല്‍ നിന്നും വാങ്ങിയ നിരീക്ഷക ഡ്രോണുകള്‍ കാശ്മീര്‍ താഴ്വരകളിലാണ് നിരീക്ഷണം നടത്തുന്നത്. ക്യാമറ, സെന്‍സര്‍, മിസൈല്‍, മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ വഹിക്കാന്‍ ശേഷിയുള്ളവയാണ് പ്രിഡേറ്റര്‍ ഡ്രോണുകള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!