വിവാഹ ആലോചന നിരസിച്ചതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയെ യുവാവ്‌ പട്ടാപ്പകല്‍ തട്ടിക്കൊണ്ട്‌ പോയി

ഉത്തരാഖണ്ഡ്‌: വിവാഹ ആലോചന നിരസിച്ചതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയെ യുവാവ്‌ പട്ടാപ്പകല്‍ തട്ടിക്കൊണ്ട്‌ പോയി. ബിനോജ്‌ ജില്ലയിലുള്ള യുവാവും പെണ്‍കുട്ടിയുമായുള്ള വിവാഹം ബന്ധുക്കള്‍ നിശ്‌ചയിച്ചു. എന്നാല്‍ കോളേജ്‌ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വിവാഹത്തിന്‌ സമ്മതിച്ചില്ല. ഇതോടെ വിവാഹം മുടങ്ങി. ഇതില്‍ കുപിതനായ യുവാവ്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്‌ പോവുകയായിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന കോളേജിന്‌ മുന്നില്‍ വച്ചാണ്‌ സംഭവം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!