ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി

നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. പുറത്താക്കപ്പെട്ട ഹരീഷ് റാവത്ത് സര്‍ക്കാരിന് ഭരണം തുടരാമെന്നും ചീഫ് ജസ്റ്റീസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ഹരീഷ് റാവത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.  ഭരണഘടനയുടെ 356ാം വകുപ്പ് പ്രയോഗിക്കുന്നതില്‍ കേന്ദ്രം പക്ഷപാതപരമായി പെരുമാറരുത്. നിക്ഷിപ്ത കക്ഷികള്‍ക്കെതിരെ 356 പ്രയോഗിക്കുന്നതില്‍ താല്‍പര്യം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ മാസം 29ന് വിശ്വാസം തെളിയിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!