രാഷ്‌ട്രപതിഭരണം റദ്ദാക്കിയ നൈനിറ്റാള്‍ ഹൈക്കോടതിയുടെ ഉത്തരവ്‌ സുപ്രീം കോടതി 27 വരെ സ്‌റ്റേ ചെയ്‌തു

ഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്‌ട്രപതിഭരണം റദ്ദാക്കിയ നൈനിറ്റാള്‍ ഹൈക്കോടതിയുടെ ഉത്തരവ്‌ സുപ്രീം കോടതി 27 വരെ സ്‌റ്റേ ചെയ്‌തു. രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്‌ഞാപനം അതിനു മുമ്പു പിന്‍വലിക്കില്ലെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിക്ക്‌ ഉറപ്പുനല്‍കി. ഹൈക്കോടതി വ്യാഴാഴ്‌ച പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പകര്‍പ്പ്‌ കേസിലെ കക്ഷികള്‍ക്ക്‌ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നു ജസ്‌റ്റിസുമാരായ ദീപക്‌ മിശ്ര, ശിവകീര്‍ത്തി സിങ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ വിലയിരുത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!