മോഡിക്ക് മുന്നില്‍ വികാരാധീനനായി ചീഫ് ജസ്റ്റിസ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്നില്‍ വികാരാധീനനായി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍. ജഡ്ജിമാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഠാക്കൂര്‍ വികാരാധീനനായത്. ജുഡീഷ്യല്‍ നിയമന കമ്മീഷനെ ചൊല്ലി കേന്ദ്രവും സുപ്രീം കോടതിയും തമ്മില്‍ തര്‍ക്കം തുടരവെ ജഡ്ജിമാരുടെ കുറവ് നീതിന്യായ വ്യവസ്ഥയ്ക്ക് ഭാരമാകുന്നുവെന്ന് ഠാക്കൂര്‍ പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത യോഗത്തിലാണ് ചീഫ് ജസ്റ്റിസ് വിമര്‍ശനം ഉന്നയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!