സ്ത്രീകള്‍ തെരുവിലിറങ്ങി ഭിക്ഷ യാചിച്ച് ജീവിക്കുന്നതിലും നല്ലത് ബാറില്‍ നൃത്തം ചെയ്ത് ജീവിക്കുന്നതാണെന്ന് സുപ്രീകോടതി

ഡല്‍ഹി : സ്ത്രീകള്‍ തെരുവിലിറങ്ങി ഭിക്ഷ യാചിച്ച് ജീവിക്കുന്നതിലും നല്ലത് ബാറില്‍ നൃത്തം ചെയ്ത് ജീവിക്കുന്നതാണെന്ന് സുപ്രീകോടതി. മുംബൈയിലെ ഡാന്‍സ് ബാറുകള്‍ക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി തൊഴില്‍ ചെയ്ത് ജീവിക്കാനുളള പൗരന്മാരുടെ മൗലികാവകാശം നിഷേധിക്കലാണ് ഡാന്‍സ് ബാറുകളുടെ നിരോധനമെന്ന് വ്യക്തമാക്കി. ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ശിവ് കീര്‍ത്തി സിംഗും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!