എംപിമാര്‍ ഈയാഴ്ച മുഴുവന്‍ സമയവും പാര്‍ലമെന്റിലുണ്ടാകണമെന്ന് പാര്‍ട്ടി വിപ്പ് നല്‍കി

ഡല്‍ഹി: ബിജെപി എംപിമാര്‍ ഈയാഴ്ച മുഴുവന്‍ സമയവും പാര്‍ലമെന്റിലുണ്ടാകണമെന്ന് പാര്‍ട്ടി വിപ്പ് നല്‍കി. തെരഞ്ഞെടുപ്പു പ്രചാരണം കാരണം പാര്‍ലമെന്റിലെ ഹാജര്‍നില കുറഞ്ഞ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശമുണ്ടായത്. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട്, ഇസ്രത് ജഹാന്‍ വിഷയങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ ശക്തമായ കടന്നാക്രമണം നടത്താനും പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!