വിശ്വാസ വോട്ടെടുപ്പു നടക്കില്ല; ഉത്തരാഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം തുടരാമെന്ന്‌ സുപ്രീം കോടതി

ഡല്‍ഹി:ഉത്തരാഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം തുടരാമെന്ന്‌ സുപ്രീം കോടതി. രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതില്‍ കേന്ദ്ര സര്‍ക്കാരിനോടു സുപ്രീം കോടതി കൂടുതല്‍ വിശദീകരണം തേടി. ഇതോടെ നാളെ നിശ്‌ചയിച്ച വിശ്വാസ വോട്ടെടുപ്പു നടക്കില്ല. കേസില്‍ തുടര്‍വാദം മൂന്നിനു തുടരും.
ഹിതപരിശോധനക്കു നേരിട്ട കാലതാമസം രാഷ്‌ട്രപതി ഭരണം എര്‍പ്പെടുത്താനുള്ള കാരണമാണോ എന്നതടക്കമുള്ള ഏഴ്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാനാണു കേന്ദ്രത്തോട്‌ സുപ്രീം കോടതി ആവശ്യപ്പെട്ടത്‌. ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കൂടി ഉള്‍പ്പെടുത്തി ഹര്‍ജി ഭേദഗതി ചെയ്‌ത്‌ വെള്ളിയാഴ്‌ച സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!