എം.പി. മാരുടെ ശമ്പളവും, അലവന്‍സും നൂറ്‌ ശതമാനം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നു

ഡല്‍ഹി: എം.പി. മാരുടെ ശമ്പളവും, അലവന്‍സും നൂറ്‌ ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ബി.ജെ.പി. നേതാവ്‌ യോഗി ആദിത്യനാഥ്‌ അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ്‌ ആലോചന. മുന്‍ എം.പി.മാരുടെ പെന്‍ഷന്‍ തുകയില്‍ 75 ശതമാനത്തിന്റെ വര്‍ദ്ധനവും ശിപാര്‍ശയിലുണ്ട്‌. നിര്‍ദ്ദേശത്തെ കോണ്‍ഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചു. ശമ്പള വര്‍ധന ബില്‍ അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ അവതരിപ്പിക്കും. ശുപാര്‍ശ നിലവില്‍ വന്നാല്‍ ഒരുമാസം എം.പിമാര്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലം 1,40,000 നിന്ന്‌ 2,80,000 ആയി ഉയരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!