പരവൂര്‍ വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ മാനദണ്ഡ പ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. എന്നാല്‍ എന്‍ ഡി ആര്‍ എഫ് ഫണ്ടിലെ വ്യവസ്ഥകള്‍ പ്രകാരം പണം അനുവദിക്കാന്‍ ആകുമെന്നും ഇതുപ്രകാരം 138 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചുവെന്നും കിരണ്‍ റിജിജു അറിയിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എംപി രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് ആഭ്യന്തര സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!