മേല്‍പ്പാലം തകര്‍ന്നുവീണ്‌ 18 പേര്‍ മരിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കും

കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണ്‌ 18 പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കും. എഴുപതോളം പേര്‍ക്കു പരുക്കേറ്റു. ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും മുകളിലേക്കാണ്‌ ഇന്നലെ ഉച്ചയോടെ മേല്‍പ്പാലം തകര്‍ന്നുവീണത്‌. ബസുകളും ഓട്ടോറിക്ഷകളും അടക്കമുള്ള വാഹനങ്ങള്‍ ഞെരിഞ്ഞമര്‍ന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ ചിലരും അടിയില്‍ കുടുങ്ങി. നൂറോളം പേര്‍ അവശിഷ്‌ടങ്ങള്‍ക്ക്‌ അടിയിലുണ്ടെന്നാണു സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!