ട്രെയിനുകള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്

ചെന്നൈ: ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് മെയിലും (12623) സബേര്‍ബന്‍ ട്രെയിനും ഇന്നലെ രാത്രി എട്ടരയോടെ കൂട്ടിയിടിച്ച് എട്ട് പേര്‍ക്കു പരിക്ക്. ചെന്നൈ സെന്‍ട്രലില്‍ നിന്ന് 25 കിലോ മീറ്ററോളം അകലെ ആവഡിക്കും പട്ടാഭിരാമത്തിനും ഇടയില്‍ ഹിന്ദു കോളജ് സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. സിഗ്‌നല്‍ നല്‍കുന്നതിലുണ്ടായ പിഴവാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. പരിക്കേറ്റവരില്‍ ഒരാള്‍ ചെന്നൈ- തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ്. മറ്റുള്ളവര്‍ സബേര്‍ബന്‍ ട്രെയിനിലെയും. പരുക്കേറ്റവരെ ആവഡി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!