മഹാരാഷ്ട്രയില്‍ ബീഫ് നിരോധനത്തില്‍ ബോംബെ ഹൈക്കോടതി ഇളവ്

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധനത്തില്‍ ബോംബെ ഹൈക്കോടതി ഇളവ് ഏര്‍പ്പെടുത്തി. ഇതുപ്രകാരം ഇറക്കുമതി ചെയ്ത മാട്ടിറച്ചി കൈവശം വയ്ക്കുന്നതും കഴിക്കുന്നതും കുറ്റരമല്ലാതായി. എന്നാല്‍ മാടുകളുടെ കശാപ്പും ഇറച്ചി വില്‍പ്പനയിലുമുള്ള നിരോധനം തുടരും. മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമത്തിലെ 5(ഡി), 9(ബി) എന്നീ വകുപ്പുകള്‍ റദ്ദാക്കിയാണ് കോടതി നിരോധനത്തില്‍ ഇളവ് നല്‍കിയത്. ഭരണഘടനയിലെ 21ാം വകുപ്പ് നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ് ഈ വകുപ്പുകളെന്നും കോടതി നിരീക്ഷിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!