അതിര്‍ത്തിയില്‍ വെടിവയ്പ്പ്: 7 പാക് സൈനികരെയും ഒരു ഭീകരനെയും ഇന്ത്യന്‍ സേന വധിച്ചു

ഡല്‍ഹി: ജമ്മു കാ്ശ്മീലെ ഹിരാനാഗര്‍ മേഖലയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ കനത്ത വെടിവയ്പ്പ്: ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ ഏഴു പാക് സൈനികരും ഒരു ഭീകരനും മരിച്ചു. ഒരു ബിഎസ്എഫ് ജവാന് വെടിയേറ്റിട്ടുണ്ട്. പാക്ക് സൈന്യം ദിവസങ്ങളായി അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരേ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ക്കുകയാണ്. ഹീരാനഗര്‍ മേഖലയിലെ ബോബിയയില്‍ രാവിലെ 9.45 മുതല്‍ പാക് സൈന്യം വെടിവെയ്പ്പ് ആരംഭിച്ചു. ഇതിലാണ് ഒരു സൈനികന് പരിക്കേറ്റത്.

ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ഗുര്‍നാം സിങിനെയാണ് വെടിവെച്ചത്. ഇത് ബിഎസ്എഫിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇരു അതിര്‍ത്തിരക്ഷാ സേനകളും തമ്മില്‍ രൂക്ഷമായ വെടിവെയ്പ്പുണ്ടായി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അടിയന്തര ഉന്നതതല യോഗം വിളിച്ചു. ചെറിയ തോക്കുകളും യന്ത്രത്തോക്കുകളും 88എംഎം മോര്‍ട്ടാര്‍ ബോംബുകളും ഭാരത പോസ്റ്റുകള്‍ക്ക് നേരേ പാക്ക് റേഞ്ചേഴ്‌സ് ഉപയോഗിച്ചതോടെ ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!