അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിനെ ചൊല്ലി പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ധമായേക്കും

ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിനെ ചൊല്ലി പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ധമായേക്കും. കേന്ദ്രം കൈക്കൊള്ളുന്നത് പകപോക്കല്‍ നടപടികളാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
അതേസമയം ഹെലികോപ്റ്റര്‍ ഇടപാടില്‍ മുന്‍ വ്യോമസേനാ മേധാവി എസ്പി ത്യാഗിയെ സിബിഐ ഇന്ന് ചോദ്യം ചെയ്‌തേക്കും. കരാര്‍ ലഭിക്കാന്‍ ഇടനിലക്കാര്‍ ത്യാഗിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് തെളിവ് ലഭിച്ച സാഹചര്യത്തില്‍ ത്യാഗിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തേ സമന്‍സ് അയച്ചിരുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയില്‍ നിന്ന് 12 കോപ്ടറുകള്‍ വാങ്ങാന്‍ 3600 കോടിയുടെ കരാറാണ് മുന്‍ യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ചത്. ഇതില്‍ 360 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!