ഉത്തരാഖണ്ഡ് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് കരുത്ത് തെളിയിച്ചു

ഡെറാഡൂണ്‍: ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും വലിയ തിരിച്ചടി നല്‍കി ഉത്തരാഖണ്ഡ് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് കരുത്ത് തെളിയിച്ചു.  ബി.ജെ.പിയുടെ 28നെതിരെ 34 അംഗങ്ങളുടെ പിന്തുണ റാവത്തിന് ലഭിച്ചു. കോണ്‍ഗ്രസിലെ 27ഉം രണ്ട് ബി.എസ്.പിയും മൂന്ന് സ്വതന്ത്രരും യു.കെ.ഡിയിലെ ഒരംഗവും സ്പീക്കറും കോണ്‍ഗ്രസിനെ പിന്തുണച്ചു.

വിശ്വാസം തെളിയിക്കാന്‍ കഴിഞ്ഞതായി കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് ഹരീഷ് റാവത്ത് അറിയിച്ചു. ഫലം ഔദ്യോഗികമായി സുപ്രീം കോടതി നാളെ പ്രഖ്യാപിക്കുമെന്നും റാവത്ത് പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ അനുമതി നല്‍കിയ സുപ്രീം കോടതിയോട് നന്ദിയുണ്ട്. നാളെ കോടതിയില്‍ നിന്നുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!