ശബരിമലയിലെ സ്‌ത്രീപ്രവേശം സംബന്ധിച്ച വിഷയത്തില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി

ഡല്‍ഹി : ശബരിമലയിലെ സ്‌ത്രീപ്രവേശം സംബന്ധിച്ച വിഷയത്തില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. ആര്‍ത്തവമാണോ സ്‌ത്രീ ശുദ്ധിയുടെ അളവുകോലെന്ന്‌ സുപ്രീംകോടതി ചോദിച്ചു. അങ്ങനെയെങ്കില്‍ പുരുഷന്മാരുടെ വൃതശുദ്ധി കണക്കാക്കുന്നത്‌ എങ്ങനെയെന്നും കോടതി ചോദിച്ചു. ജീവശാസ്‌ത്രപരമായ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടി വിവേചനത്തെ ന്യായീകരിക്കരുതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. അതേസമയം, സ്‌ത്രീ-പുരുഷ വിവേചനം ഹിന്ദു മതത്തില്‍ മാത്രമല്ലെന്ന്‌ ദേവസ്വം ബോര്‍ഡ്‌ വാദിച്ചു. ചില ക്രിസ്‌തന്‍-മുസ്ലീം ദേവാലയങ്ങളിലും ഈ വിവേചനം ഉണ്ട്‌. ഈ നിയന്ത്രണങ്ങള്‍ ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്‌. എന്നാല്‍, ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ പൂര്‍ണ്ണമായും വിലക്കോ വിവേചനമോ ഇല്ല. പ്രത്യേക പ്രായപരിധിയിലുള്ള സ്‌ത്രീകള്‍ക്ക്‌ മാത്രമാണ്‌ വിലക്കുള്ളതെന്നും മറ്റ്‌ ആയിരക്കണക്കിന്‌ അയ്യപ്പക്ഷേത്രങ്ങളില്‍ വിലക്കില്ലെന്നും ദേവസ്വം ബോര്‍ഡ്‌ ചൂണ്ടിക്കാട്ടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!