അരവിന്ദ് കെജ്‌രിവാളിനെതിരെ ചെരുപ്പേറ്

ഡല്‍ഹി: വാര്‍ത്താ സമ്മേളനത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ചെരുപ്പേറ്. ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിക്കുന്നതിനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് കെജ്‌രിവാളിനെതിരെ ആക്രമണമുണ്ടായത്. വേദ് പ്രകാശ് എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. താന്‍ ആം ആദ്മി സേനയുടെ പ്രവര്‍ത്തകനാണെന്നും ഇയാള്‍ അവകാശപ്പെടുന്നു. താന്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്റെ സി.ഡി കൈവശമുണ്ടെന്നും വേദ് പ്രകാശ് അവകാശപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ കയ്യില്‍ കരുതിയിരുന്ന സി.ഡിയും മുഖ്യമന്ത്രിക്ക് നേരെ വലിച്ചെറിഞ്ഞു. അക്രമിയെ ഉടന്‍ തന്നെ പോലീസ് കീഴടക്കി. തുടര്‍ന്ന് കെജ്‌രിവാള്‍ പത്രസമ്മേളനം തടസമില്ലാതെ പൂര്‍ത്തിയാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!