സിപിഎം ആസ്ഥാനത്തേക്കുളള ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

ഡല്‍ഹി: സിപിഎം ആസ്ഥാനത്തേക്കുളള ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമണം നടത്തുകയാണെന്ന് ആരോപിച്ച് ബിജെപി സിപിഎം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. എകെജി ഭവന്റെ ബോര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരുടെ വന്‍സംഘമാണ് എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകള്‍ നിരത്തിയുമാണ് പ്രകടനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!