പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

ഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.58 രൂപയും ഡീസല്‍ ലിറ്ററിന് 2.26 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഇന്നലെ ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഒരു മാസത്തിനിടെ രണ്ടാമത്തെ തവണായാണ് രാജ്യത്ത് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്. അന്താരാഷ്ടര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വന്ന വര്‍ധനവാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്. രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കില്‍ വന്ന വ്യതിയാനവും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു കാരണമായി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!