ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പ്രതികള്‍ കുറ്റക്കാര്‍

അഹമ്മദ്: കോളിളക്കം സൃഷ്ടിച്ച ഗുജറാത്തിലെ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പ്രതികള്‍ കുറ്റക്കാര്‍. 36 പേരെ കുറ്റവിമുക്തരാക്കി. ബിജെപി നേതാവ് ബിബിന്‍ പട്ടേലിനെ വെറുതെ വിട്ടു. 13 പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.  പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. 2002 ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊല നടന്നത്. 2002 ഫെബ്രുവരി 28 ന് നടന്ന കലാപത്തില്‍ മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെ 68 പേരാണ് കൊല്ലപ്പെട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!