വനിതാ ടാക്‌സികള്‍ക്ക് പെര്‍മിറ്റ് ഫീസ് ഒഴിവാക്കാന്‍ കേന്ദ്ര നിര്‍ദേശം

ഡല്‍ഹി: വനിതകള്‍ ഓടിക്കുന്ന ടാക്‌സികള്‍ക്ക് പെര്‍മിറ്റ് ഫീസില്‍ ഇടാക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സിറ്റി ടാക്‌സി, ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മ്മിറ്റ് കാബുകള്‍ക്കുള്ള ടാക്‌സി പെര്‍മിറ്റ് എന്നിവയുടെ പദ്ധതിയിലാണ് ഗതാഗത മന്ത്രാലയം ഈ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, എ.സി. മൈക്രോ, മിനി ടാക്‌സികള്‍ എന്നിവയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ആള്‍ ഇന്ത്യാ പെര്‍മിറ്റി ടാക്‌സികളില്‍ സി.സി.ടി.വി ക്യാമറ, പ്രത്യേക പാര്‍ക്കിംഗ് സോണുകള്‍ തുടങ്ങിയ നിര്‍ദേശങ്ങളും വനിതാ ഡ്രൈവര്‍മാര്‍ക്കായി കേന്ദ്രത്തിന്റെ പരിഗണനയിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!