മുംബൈ-പൂനെ എക്സ്‍‍പ്രസ് ഹൈവേയിൽ ബസും രണ്ട് കാറുകളും കൂട്ടിയിടിച്ച് 17 മരണം

മുംബൈ-പൂനെ എക്സ്‍‍പ്രസ് ഹൈവേയിൽ ബസും രണ്ട് കാറുകളും കൂട്ടിയിടിച്ച് 17 മരണം. 13 പുരുഷന്മാരം 4 സ്ത്രീകളുമാണ് മരിച്ചത്. 33 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുല‍ർച്ചെയായിരുന്നു സംഭവം. പനവേലിനടുത്ത് കാർ തകരാറിലായി നിറുത്തിയിട്ടിരുന്ന രണ്ട് കാറുകളിൽ സഹാറയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ലക്വഷ്റി ബസ് ഇടുക്കുകയായിരുന്നു. ബസിന്‍റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങള്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞതും അപകടത്തിന്‍റെ ആക്കം കൂട്ടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!