മിഗ് 27 യുദ്ധവിമാനം തകര്‍ന്നു വീണു

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ വ്യോമസേനയുടെ മിഗ് 27 യുദ്ധവിമാനം തകര്‍ന്നു വീണു. ഇവിടുത്തെ ഒരു കെട്ടിടത്തിന് മുകളിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജോധ്പൂരിലെ വ്യോമകേന്ദ്രത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്ന് വീണത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!