സ്‌റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് അനുമതി

ഡല്‍ഹി: സ്‌റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ഇതോടെ സ്‌റ്റേറ്റ് ബാങ്ക് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അഞ്ച് അനുബന്ധ ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിക്കും. ലയനം പൂര്‍ത്തിയാകുന്നതോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇല്ലാതാകും. എസ്.ബി.ടിയ്ക്ക് പുറമേ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാബാങ്ക് എന്നിവ എസ്.ബി.ഐയില്‍ ലയിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!